Friday, 31 May 2019

Lyrics | Poomaram Poothulanje Poovakayil Malayalam TikTok viral video lyrics | പൂമരം പൂത്തുലഞ്ഞേ







പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ...

പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ...

പൂമരം പൂത്തുലഞ്ഞേ
പൂവാകത്തുമ്പി...
എന്നെ മറന്നോ എൻറെ ഓമന പെൺകിടാവേ..
ഇന്നീ എന്നെമറന്നിടല്ലേ...
എന്നോമൽ കുളിരേ...
ചുണ്ടിൽ ഞാൻ നൽകാം നൂറു ചുംബന പൂക്കളിന്നു...

പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ..

പച്ച വിരിച്ചൊരുങ്ങി
കൊച്ചു മരത്തണലിൽ..
നിന്നെക്കുറിച്ചെന്നും ഞാൻ പാടുന്നു പാടുന്നു പെൺകിടാവേ...
ഇന്നീ ഈ മുളംതണ്ടിൽ ഞാൻ പാടുന്നീരാഗം ...
എന്തേ മറന്നു എന്നെ നീ പിരിഞ്ഞങ്ങു പോയി..

പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ...

ആവയൽ പൈങ്കിളിയും...
പാടുന്നൂ മെല്ലേ...
നിൻറെ കിളിക്കൊഞ്ചൽ ഞാൻ ഓർക്കുന്നു പൈങ്കിളിയേ..
ഇന്നീ നിൻറെ പൂമിഴിയും..
ചെമ്പക പൂങ്കവിളും...
ഇന്നെൻറെ മനസ്സിലോർത്തു പാടാം പൈങ്കിളിയേ...

പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ...

ആടുകളൊത്തുവന്നു...
ഈ വനച്ചായകളിൽ...
നിന്നെയും തേടിയലഞ്ഞെൻ ഉള്ളം തേങ്ങിടുന്നു...
ഇനി എന്തേ വൈകരുതേ..
എൻറെ പൊന്നേ പൊൻകണിയേ....
പോരാമോ എന്നരികിൽ എൻ കൂട്ടിനിണക്കിളിയായ്...

പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ...

നിൻസ്വരം പല്ലവിയായി...
നിൻറെ കൊഞ്ചലിന്നെൻ ശ്രുതിയായി...
മൂളുന്നൊരീണം ഇന്നൊരു പാഴ്ശ്രുതി ആയിടുമോ?
കൂകുന്ന പൂങ്കുയിലേ..
കുഞ്ഞു മന്താരപ്പൂവേ..
കണ്ടോ എൻ ചെമ്പകപ്പൂ അഴകൊത്തൊരു ചന്ദ്രികയേ...

പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ...

പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ...

പൂമരം പൂത്തുലഞ്ഞേ
പൂവാകയിൽ പൂത്തുമ്പി പാറിവന്നേ..
ഇന്നെൻറെ നെഞ്ചകത്തിൽ
തേനൂറും പൂവായി നീവിരിഞ്ഞേ...


Poomaram Poothulanje Poovakayil Malayalam TikTok viral video lyrics


No comments:

Post a Comment

Related Posts Plugin for WordPress, Blogger...