1. വിശപ്പുള്ള രാജ്യം?
2. വെള്ളത്തില്‍ അലിയുന്ന പൂ?
3. ജനങ്ങള്‍ക്ക് താമസിക്കാന്‍ പറ്റാത്ത സിറ്റി?
4. കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടാത്ത ജാം?
5. കാരറ്റ് മാത്രം വാങ്ങാന്‍ കിട്ടുന്ന കട?
6. ഫിഷ്ടാങ്കില്‍ ഒരു മീന്‍ ചത്തപ്പോള്‍ ടാങ്കിലെ വെള്ളം കൂടി. എന്താണ് കാരണം?
7. ധാരാളം ആളുകള്‍ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം?
8. രണ്ടു ബക്കറ്റു നിറയെ വെള്ളമുണ്ട്. അതില്‍ ഒരു ബക്കറ്റിന് ദ്വാരമുള്ളതാണ്. എന്നാല്‍ ദ്വാരമുള്ള ബക്കറ്റില്‍ നിന്ന് ഒരു തുള്ളി വെള്ളം പോകുന്നില്ല. കാരണം എന്ത്?
9. ലോകത്തിലെ ഏറ്റവും ചെറിയ പാലം?
10. കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാത്ത വളം?
ANSWERS:
1. ഹംഗറി
2. ഷാംപൂ
3. ഇലക്ട്രിസിറ്റി
4. ട്രാഫിക് ജാം
5. സ്വര്‍ണ്ണക്കട
6. മറ്റു മീനുകള്‍ കരഞ്ഞപ്പോള്‍ കണ്ണുനീര്‍ കൊ ണ്ട് വെള്ളം കൂടി.
7. Q - ക്യു
8. രണ്ടു ബക്കറ്റ് നിറയെ വെളുത്ത മുണ്ടാണ്.
9. മൂക്കിന്‍റെ പാലം
10. കോവളം.
No comments:
Post a Comment