-----------------------------------
രാമുവും രാജുവും പുതുതായി പരിചയപ്പെട്ട കുട്ടിയാണ് രാധ. ഒരു ദിവസം അവർ രണ്ടു പേരും രാധയോടു അവളുടെ birthday ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം രാധ പറഞ്ഞു, ഞാൻ പറയാൻ പോകുന്നില്ല, പക്ഷേ ഒരു ക്ലു തരാം. അതിനു ശേഷം രാധ 10 ഡേറ്റുകൾ എഴുതിയ ഒരു ലിസ്റ്റ് അവരുടെ കയ്യിൽ കൊടുത്തു പറഞ്ഞു, "എന്റെ birthday ഇതിൽ ഒരു ഡേറ്റ് ആണ്".
ജൂലൈ 14, ജൂലൈ 16
മെയ് 15, മെയ് 16, മെയ് 19
ജൂണ്‍ 17, ജൂണ്‍ 18
ആഗസ്റ്റ് 14, ആഗസ്റ്റ് 15, ആഗസ്റ്റ് 17
അതിനു ശേഷം അവൾ രാമുവിന്റെ ചെവിയിൽ തൻറെ birthday യുടെ മാസം മാത്രം പറഞ്ഞു കൊടുത്തു. അത് പോലെ രാജുവിന്റെ ചെവിയിൽ birthday യുടെ ദിവസം മാത്രം പറഞ്ഞു കൊടുത്തു. എന്നിട്ട് രാമുവിനോട് ചോദിച്ചു "പിടി കിട്ടിയോ?"
രാമു : "എനിക്കറിയില്ല, പക്ഷെ രാജുവിനും അറിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്"
രാജു: "രാമു ഇത് പറയുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് അറിയാം"
രാമു: "ഇപ്പോൾ എനിക്കും പിടി കിട്ടി"
ചോദ്യം: രാധയുടെ birthday മുകളിൽ കൊടുത്ത ഏതു ഡേറ്റ് ആണ്?
PS : 1. ഇത് ഒരു കുസൃതി ചോദ്യം അല്ല. Logical ആയി സോൾവ് ചെയ്യേണ്ട വ്യക്തമായ ഉത്തരം ഉള്ള ഒരു ചോദ്യം ആണ്. സ്വന്തം തലച്ചോർ പുകച് ആരെങ്കിലും ഉത്തരം കിട്ടിയാൽ discuss ചെയ്യാം.
Any one can answer the Q..???
No comments:
Post a Comment