ഒരു ധനുമാസത്തിൽ കുളിരും രാവിൽ
രാപാർത്തിരുന്നോരജപാലകർ
ദേവനാദം കേട്ടു ആമോദരായ് (2)
വർണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു
തിങ്കൾ കല പാടി ഗ്ലോറിയ
അന്ന് തിങ്കൾ കല പാടി ഗ്ലോറിയ
താരകം തന്നെ നോക്കീ ആട്ടിടയർ നടന്നു (2)
തേജസു മുന്നിൽക്കണ്ടു
അവർ ബത്‌ലഹേം തന്നിൽ വന്നു
രാജാധിരാജൻ്റെ പൊൻ തിരുമേനി (2)
അവർ കാലിത്തൊഴുത്തിൽ കണ്ടു
(വർണ്ണരാജികൾ വിടരും ......)
മന്നവർ മൂവരും ദാവീദിൻ സുതനേ (2)
കണ്ടു വണങ്ങിടുവാൻ അവർ കാഴ്ചയുമായി വന്നു (2)
ദേവാധിദേവന്റെ തിരുസന്നിധിയിൽ (2)
അവർ കാഴ്ചകൾ വച്ചു വണങ്ങി
(യഹൂദിയായിലെ....)
Yahoodiyayile oru gramathil Malayalam Lyrics Kerala Christian devotional
No comments:
Post a Comment